അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Tuesday, 30 August 2011

കഴിയുമോ ?????????

ജനിച്ചു , പഠിച്ചു , ഉദ്യോഗം വരിച്ചു .ആര്‍ക്കോ ആര്‍ത്തിയോടെ തിന്നാനുള്ളതാണ്  തന്റെ ജീവിതം എന്നറിഞ്ഞുതുടങ്ങിയപ്പോഴേ അവളുടെ ചിന്തകള്‍ മാറിമറിഞ്ഞു. തിളച്ചു വന്നിരുന്ന പ്രേമം പോലും തണുത്തുറഞ്ഞു. അതിലൂടെ തികച്ചും വൈകാരികമായ മാറ്റമാണ് അവളിലുണ്ടായതെന്നു തിരിച്ചറിയാന്‍ ആരും മിനക്കെട്ടില്ല. അല്ല അതിലവര്‍ സന്തോഷിക്കുകയുണ്ടായി. മറ്റൊരവസരത്തില്‍ വിവാഹമേ വേണ്ടെന്നു പറഞ്ഞ അവള്‍ക്കു മുന്‍പില്‍ അവര്‍ വാളെടുത്തു . മാന്കൊടി തളിര്‍ത്തു , വളര്‍ന്നു, പൂത്ത്‌ കണ്ണിമാങ്ങയായി, വളര്‍ന്നു, മഞ്ഞച്ചു പാകമോത്താല്‍,രുചിക്കാനായ്‌, നല്ലത് നോക്കിയെടുക്കും. കയ്ക്കും വരെ കടിച്ചും കുടിച്ചും മോഹം തീര്‍ക്കും അവസാനം ഒരു മുളയും ദാനം ചെയ്തു മുക്കിലെക്കെറി യും . നന്നായി സ്വപ്നം കാണാറുണ്ടായിരുന്ന   അവള്‍ക്ക് സ്വപ്നങ്ങള്‍ക്ക് ക്ഷാമം സിദ്ധിച്ചു . ഈ ഭൂലോകത്തില്‍ നിന്നു രക്ഷപെടാന്‍ അവള്‍ ഒരു മാര്‍ഗം ചിന്തിക്കുന്നു.ഒരു വഴി തുറന്നു കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ ???
 

No comments:

Post a Comment