അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Wednesday, 2 November 2011

എന്റെ വല്യമ്മാവന്‍

എന്റെ വല്യമ്മാവന്‍ 

എന്റെ വല്യമ്മാവന്‍ -കരിയന്നുര്‍  വാസുദേവന്‍‌  നമ്പൂരി. വല്യമ്മാവന്‍  ഞങ്ങള്‍  കുട്ടികള്‍ക്കെല്ലാം  വലിയ ഹരമായിരുന്നു.തന്റെ ശോഭിതമായ രാഷ്ട്രിയ ജീവിതതിനിടയിലും കുട്ടികളുമായി സല്ലപിക്കാന്‍ അദ്ദേഹം നേരം കണ്ടെത്തിയിരുന്നു.ഒങ്ങല്ലുരു വഴി  വരുമ്പോ  ആ  പഞായത്ത്  ആപ്പീസിലെക്കുള്ള  വഴിയിലേക്  ഒന്നെത്തി  നോക്കും, "KLL 406" ജീപ്പ്  അവിടുണ്ടോന്ന്നു , അത് അമ്മാമന്റെ  പ്രിയ  വാഹനമായിരുന്നു .പേരശിമാര്‍ക്കൊക്കെ  അമ്മാമനെ  കുറച്ചു  ഭയമായിരുന്നു .
പക്ഷെ  ഞങ്ങള്കോ ..?അമ്മാത്ത് ഇത്രയും  ഫ്രീ  ആയി  ഞങ്ങള്‍  ഇടപിഴകിയിരുന്ന ഒരാള്‍  ഇല്ലാന്ന്  തന്നെ  പറയാം .ഞങ്ങള്‍(മാളു ഓപ്പോളും ഞാനും )  സ്നേഹതോടെ അമ്മാമനെ  വിളിക്കുന്ന  ഒരു  പേരുണ്ട് ..."കുണ്ടാമുണ്ടി പഞ്ചായത്ത്  മെമ്പറെന്നു ....".
                  " ജീവിതത്തിലെ  "65" തിളക്കമാര്‍ന്ന  വര്‍ഷങ്ങള്‍  ഞങ്ങളോടോപ്പം   ചെലവഴിച്ചു 
ജൂലൈ ലെ  ഒരു  കറുത്ത  സായാഹ്നത്തില്‍   ഈ  മണ്ണിനോട്  വിട  പറഞ്ഞപ്പോള്‍  .. ..ഞങ്ങളില്‍ 
നിന്ന്  മാഞ്ഞകന്നതു  നന്മയുടെ  പൊന്‍  വിളക്കാണ്....