അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Wednesday, 2 November 2011

എന്റെ വല്യമ്മാവന്‍

എന്റെ വല്യമ്മാവന്‍ 

എന്റെ വല്യമ്മാവന്‍ -കരിയന്നുര്‍  വാസുദേവന്‍‌  നമ്പൂരി. വല്യമ്മാവന്‍  ഞങ്ങള്‍  കുട്ടികള്‍ക്കെല്ലാം  വലിയ ഹരമായിരുന്നു.തന്റെ ശോഭിതമായ രാഷ്ട്രിയ ജീവിതതിനിടയിലും കുട്ടികളുമായി സല്ലപിക്കാന്‍ അദ്ദേഹം നേരം കണ്ടെത്തിയിരുന്നു.ഒങ്ങല്ലുരു വഴി  വരുമ്പോ  ആ  പഞായത്ത്  ആപ്പീസിലെക്കുള്ള  വഴിയിലേക്  ഒന്നെത്തി  നോക്കും, "KLL 406" ജീപ്പ്  അവിടുണ്ടോന്ന്നു , അത് അമ്മാമന്റെ  പ്രിയ  വാഹനമായിരുന്നു .പേരശിമാര്‍ക്കൊക്കെ  അമ്മാമനെ  കുറച്ചു  ഭയമായിരുന്നു .
പക്ഷെ  ഞങ്ങള്കോ ..?അമ്മാത്ത് ഇത്രയും  ഫ്രീ  ആയി  ഞങ്ങള്‍  ഇടപിഴകിയിരുന്ന ഒരാള്‍  ഇല്ലാന്ന്  തന്നെ  പറയാം .ഞങ്ങള്‍(മാളു ഓപ്പോളും ഞാനും )  സ്നേഹതോടെ അമ്മാമനെ  വിളിക്കുന്ന  ഒരു  പേരുണ്ട് ..."കുണ്ടാമുണ്ടി പഞ്ചായത്ത്  മെമ്പറെന്നു ....".
                  " ജീവിതത്തിലെ  "65" തിളക്കമാര്‍ന്ന  വര്‍ഷങ്ങള്‍  ഞങ്ങളോടോപ്പം   ചെലവഴിച്ചു 
ജൂലൈ ലെ  ഒരു  കറുത്ത  സായാഹ്നത്തില്‍   ഈ  മണ്ണിനോട്  വിട  പറഞ്ഞപ്പോള്‍  .. ..ഞങ്ങളില്‍ 
നിന്ന്  മാഞ്ഞകന്നതു  നന്മയുടെ  പൊന്‍  വിളക്കാണ്....

Tuesday, 11 October 2011

സുഗന്ധം


ഒരു രാത്രി നീ വിരിഞ്ഞു 
സുഗന്ധം പരക്കുമ്പോള്‍ ഞാന്‍ സ്വപ്ന ലോകത്തായിരുന്നു 
ഒരുപിടി വേദനകള്‍ ഉള്ളം കയ്യിലിട്ടരക്കാന്‍ കഴിയാത്തതിന്റെ  
വിരസത തോന്നുന്ന സ്വപ്നം 
ഉണര്‍ന്നപ്പോഴേക്ക് മൂക്കിലെ നനുത്ത രോമകൂട്ടത്തെ മറികടന്നു
എങ്ങോട്ടോ ഓടിപോയിരുന്നു 


Tuesday, 30 August 2011

സ്വരം

കാര്യമുണ്ടെന്നറിഞ്ഞു
എനിക്കന്യമായതെന്തോ  പറയാനെന്നു തോന്നി 
ചിന്തിക്കാന്‍ നിന്നില്ല
ഒരു തിടുക്കമായിരുന്നു .
സ്വരമല്‍പ്പം കടുതത്തെ എന്നെ പേടിപ്പിച്ചു
നിനക്കാത്ത നേരത്ത് വന്ന ഫോണ്‍ കാളിനേം
ഓര്‍ത്തോര്‍ത്തു നീങ്ങിത്തുടങ്ങി .
ഇരുട്ടിതുടങ്ങുമാ നേരത്ത് തിരി നീട്ടി വന്നനുജതിയെ നോക്കിയില്ല്യ ;
പറന്നങ്ങ്  ഗള്‍ഫിലോ ഫ്രാന്സിലോ പോകാനെന്നു തോന്നും
 വീണ്ടും ചിലച്ചാ മൊബൈല്‍ ഫോണ്‍
'ദാ വരുന്നെന്നും' പറഞ്ഞപ്പ വച്ചു.
ഇറങ്ങിയെത്തി ,
ആസ്പത്രിയില്‍ ചിന്നി മിന്നുന്ന വിളക്കിന്റെടെന്നു ഓടിപ്പിടച്ചങ്ങു വന്നെത്തി
എന്തന്നാരായാന്‍ തോന്നിയില്ല്യ ,മനസ്സ് സമ്മതിചില്ല്യ ,
  അല്ല ധൈര്യല്ല്യ, കൂടെ ചെന്നു.
എങ്ങോ ഞെരങ്ങി തീര്‍ന്നെന്നു കരുതിയ രാഗം തിമര്‍ത്തു പാടി
 രോഗത്തിന്‍ പിടിവള്ളി പൊട്ടിച്ചിങ്ങുവന്നൊരു മാലാഘ
തീര്‍ത്തൊരു നേരമോ നെഞ്ഞിടിപ്പോടെ കടന്നു പോയത് .........

കഴിയുമോ ?????????

ജനിച്ചു , പഠിച്ചു , ഉദ്യോഗം വരിച്ചു .ആര്‍ക്കോ ആര്‍ത്തിയോടെ തിന്നാനുള്ളതാണ്  തന്റെ ജീവിതം എന്നറിഞ്ഞുതുടങ്ങിയപ്പോഴേ അവളുടെ ചിന്തകള്‍ മാറിമറിഞ്ഞു. തിളച്ചു വന്നിരുന്ന പ്രേമം പോലും തണുത്തുറഞ്ഞു. അതിലൂടെ തികച്ചും വൈകാരികമായ മാറ്റമാണ് അവളിലുണ്ടായതെന്നു തിരിച്ചറിയാന്‍ ആരും മിനക്കെട്ടില്ല. അല്ല അതിലവര്‍ സന്തോഷിക്കുകയുണ്ടായി. മറ്റൊരവസരത്തില്‍ വിവാഹമേ വേണ്ടെന്നു പറഞ്ഞ അവള്‍ക്കു മുന്‍പില്‍ അവര്‍ വാളെടുത്തു . മാന്കൊടി തളിര്‍ത്തു , വളര്‍ന്നു, പൂത്ത്‌ കണ്ണിമാങ്ങയായി, വളര്‍ന്നു, മഞ്ഞച്ചു പാകമോത്താല്‍,രുചിക്കാനായ്‌, നല്ലത് നോക്കിയെടുക്കും. കയ്ക്കും വരെ കടിച്ചും കുടിച്ചും മോഹം തീര്‍ക്കും അവസാനം ഒരു മുളയും ദാനം ചെയ്തു മുക്കിലെക്കെറി യും . നന്നായി സ്വപ്നം കാണാറുണ്ടായിരുന്ന   അവള്‍ക്ക് സ്വപ്നങ്ങള്‍ക്ക് ക്ഷാമം സിദ്ധിച്ചു . ഈ ഭൂലോകത്തില്‍ നിന്നു രക്ഷപെടാന്‍ അവള്‍ ഒരു മാര്‍ഗം ചിന്തിക്കുന്നു.ഒരു വഴി തുറന്നു കാണിക്കാന്‍ നിങ്ങള്‍ക്കാവുമോ ???
 

Thursday, 5 May 2011

അപക്വം.................

അറിയാഞ്ഞിട്ടോ അറിഞ്ഞുതീരാഞ്ഞിട്ടോ എന്നില്‍ ഉതിര്‍ക്കുന്ന വാക്കിന്റെ ശൌര്യം കുറയാത്തത്  
എന്നോ ഏതോ ബന്ധത്തിന്റെ പേര്  പറഞ്ഞു തുടങ്ങി 
ആദ്യം അത് അക്ഷരങ്ങളിലൂടെ  പിന്നീടത്‌ വാക്കുകളായി, വാചകങ്ങളായി ഒരു ജീവിതവുമായി
എഴപിരിവില്ലാത്ത  ജീവിതചക്രത്തില്‍ കുത്തി മുരിവേല്‍പ്പിച്ചകന്നു പോകാന്‍ ഒരു സൂചിമുന വന്നു.
അനന്തരം മൌനം തീര്‍ത്ത ഒരു നീണ്ട തപസ്യ, കാറ്റുപോലും ശബ്ടിക്കാത്ത തപസ്യ ..
എരിഞ്ഞ് തീരാറായോരാ അര്‍ദ്ധ ഗോളത്തെ നോക്കി പുച്ച്ഹിച്ചു തല താഴ്താം ....
ഇനി ഏതെങ്കിലും ബന്ധത്തിന്റെ പേരില്‍ അക്ഷരങ്ങളെ ബന്ധങ്ങള്‍ ആക്കിയാല്‍ 
അതപക്വം............