അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Tuesday, 30 August 2011

സ്വരം

കാര്യമുണ്ടെന്നറിഞ്ഞു
എനിക്കന്യമായതെന്തോ  പറയാനെന്നു തോന്നി 
ചിന്തിക്കാന്‍ നിന്നില്ല
ഒരു തിടുക്കമായിരുന്നു .
സ്വരമല്‍പ്പം കടുതത്തെ എന്നെ പേടിപ്പിച്ചു
നിനക്കാത്ത നേരത്ത് വന്ന ഫോണ്‍ കാളിനേം
ഓര്‍ത്തോര്‍ത്തു നീങ്ങിത്തുടങ്ങി .
ഇരുട്ടിതുടങ്ങുമാ നേരത്ത് തിരി നീട്ടി വന്നനുജതിയെ നോക്കിയില്ല്യ ;
പറന്നങ്ങ്  ഗള്‍ഫിലോ ഫ്രാന്സിലോ പോകാനെന്നു തോന്നും
 വീണ്ടും ചിലച്ചാ മൊബൈല്‍ ഫോണ്‍
'ദാ വരുന്നെന്നും' പറഞ്ഞപ്പ വച്ചു.
ഇറങ്ങിയെത്തി ,
ആസ്പത്രിയില്‍ ചിന്നി മിന്നുന്ന വിളക്കിന്റെടെന്നു ഓടിപ്പിടച്ചങ്ങു വന്നെത്തി
എന്തന്നാരായാന്‍ തോന്നിയില്ല്യ ,മനസ്സ് സമ്മതിചില്ല്യ ,
  അല്ല ധൈര്യല്ല്യ, കൂടെ ചെന്നു.
എങ്ങോ ഞെരങ്ങി തീര്‍ന്നെന്നു കരുതിയ രാഗം തിമര്‍ത്തു പാടി
 രോഗത്തിന്‍ പിടിവള്ളി പൊട്ടിച്ചിങ്ങുവന്നൊരു മാലാഘ
തീര്‍ത്തൊരു നേരമോ നെഞ്ഞിടിപ്പോടെ കടന്നു പോയത് .........

No comments:

Post a Comment